കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു നാലു പേര്‍ മരിച്ചു: ഒട്ടേറെ പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ചേര്‍ത്തലയ്ക്കടുത്ത് തിരുവീഴയില്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു നാലു പേര്‍ സംഭവസ്ഥലത്തു വച്ച് മരിച്ചു. ആലപ്പുഴയില്‍ നിന്നു ചേര്‍ത്തലയ്ക്ക് പോകുന്ന ഓര്‍ഡിനറി ബസ് ഓവര്‍ടേക്കിങ്ങിനിടെയില്‍ എതിരെ വന്ന കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു കാറിനു മുകളിലേക്ക് വീഴുകയായിരുന്നുവെന്നു കരുതുന്നു. കാറിലുള്ള രണ്ടു പേരും ബസിലുള്ള രണ്ടു പേരും മരിച്ചുവെന്നാണ് കരുതുന്നത്. ഇതിനിടെ കാല്‍ നടയാത്രക്കാരിയുടെ ദേഹത്താണ് ബസ് വീണതെന്നും പറയുന്നു. പത്തോളം പേര്‍ ബസിനടിയില്‍ കുടുങ്ങി.

photo curtesy: manorama news

© 2024 Live Kerala News. All Rights Reserved.