#Watch_Photo_And_Video : പുരുഷന്മാര്‍ ജാഗ്രതൈ.. സ്ത്രീകളും താടിയും മീശയും ട്രെന്റാക്കുന്നു…

താടിയും മീശയും ആണുങ്ങളുടെ മാത്രം കുത്തകയല്ലെന്ന് ലോകത്തിനു മുന്നില്‍ ആദ്യമായി തെളിയിച്ചത് യൂറോവിഷന്‍ സംഗീത മത്സരത്തില്‍ ജേതാവായി ഓസ്ട്രിയക്കാരി കോഞ്ചിത വൂഴ്‌സ്റ്റ് ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു താടിമീശക്കാരി കൂടി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഹര്‍നാം കൗര്‍ എന്ന ഈ സുന്ദരി യുകെയില്‍നിന്നാണ്. താടിയും മീശയുമായി പെണ്‍സൗന്ദര്യത്തിന്റെ അലിഖിത നിയമങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെ മാറ്റിയെഴുതുകയാണ് കൗര്‍.

"Eurovision Song Contest 2014", "Live aus Kopenhagen." Conchita Wurst hat es geschafft. Sie steht im Finale des "Eurovision Song Contest 2014" in Kopenhagen.Im Bild: Conchita Wurst.  SENDUNG: ORF eins - SA - 10.05.2014 - 21:00 UHR. - Veroeffentlichung fuer Pressezwecke honorarfrei ausschliesslich im Zusammenhang mit oben genannter Sendung oder Veranstaltung des ORF bei Urhebernennung.  Foto: ORF/Thomas Ramstorfer.  Anderweitige Verwendung honorarpflichtig und nur nach schriftlicher Genehmigung der ORF-Fotoredaktion.  Copyright: ORF, Wuerzburggasse 30, A-1136 Wien, Tel. +43-(0)1-87878-13606

Konjitha wurts

 

മുഖത്തു താടിയുമായുള്ള ഹര്‍നാമിന്റെ പല വേഷങ്ങളിലുള്ള ഫോട്ടൊകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്. സൗത്ത് ലണ്ടനിലെ അര്‍ബന്‍ ബ്രൈഡ്‌സ്‌മെയ്ഡ് ഫോട്ടൊഗ്രഫിക്കു വേണ്ടിയാണ് ഹര്‍നാം പല വേഷങ്ങളില്‍ മോഡലായെത്തിയത്. ലൂയ്‌സ് കോഴ്‌തേസ്റ്റ് എന്ന ഫൊട്ടൊഗ്രഫറാണ് ഹര്‍നാമിന്റെ 2ചിത്രങ്ങള്‍ പകര്‍ത്തിയത്.

6381164-3x2-700x467

 

PHOTO:harnaam kaur

പതിനൊന്നു വയസു വരെ മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ തന്നെയായിരുന്നു ഹര്‍നാം. പക്ഷേ അതിനു ശേഷം മുഖത്തു രോമങ്ങള്‍ വളരാന്‍ തുടങ്ങി. ആദ്യം രോമങ്ങള്‍ ഇല്ലാതാക്കാന്‍ പലതരം മരുന്നുകളും ബ്ലീച്ചിങ്ങുമെല്ലാം പരീക്ഷിച്ചു. പക്ഷേ ഓരോ തവണ പിഴുതു മാറ്റുമ്പോഴും രോമങ്ങള്‍ കൂടുതല്‍ കൂടുതല്‍ വളര്‍ന്നു മുഖം മുഴുവന്‍ നിറഞ്ഞു. ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന മാറ്റം മൂലം ഉണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി എന്ന അസുഖമാണ് മുഖത്തെ രോമങ്ങള്‍ക്കു കാരണമെന്നെല്ലാം കണ്ടു പിടിച്ചെങ്കിലും അതിനെ തടയാന്‍ മാത്രം ഡോക്റ്റര്‍മാര്‍ക്കു കഴിഞ്ഞില്ലെന്ന് ഹര്‍നാം. ചുറ്റുമുള്ളവരുടെയെല്ലാം പരിഹാസമേറ്റായിരുന്നു പിന്നെയുള്ള ജീവിതമെല്ലാം. കുറേനാളുകളോളം വീടും സ്‌കൂളുമല്ലാതെ മറ്റെങ്ങും പോകാതെയായിരുന്നു തന്റെ ജീവിതമെന്ന് ഹര്‍നാം. വര്‍ഷം കഴിഞ്ഞപ്പോഴേക്കും മുറിക്കകത്ത് അടച്ചിരിക്കുന്നതു കൊണ്ട് സങ്കടം കൂടുമെന്നല്ലാതെ മറ്റൊരു കാര്യവുമില്ലെന്ന് മനസിലായി. പിന്നെയാണ് താന്‍ എങ്ങനെയാണോ അങ്ങനെ തന്നെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ഹര്‍നാം. അങ്ങനെ പതിനാറു വയസു മുതല്‍ മുഖത്തെ രോമങ്ങളെ പിഴുതു കളയാതെ തന്നെ ഹര്‍നാം പുറം ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

പറയുന്നതു പോലെ എളുപ്പമൊന്നുമായിരുന്നില്ല അങ്ങനെയൊരു തീരുമാനമെടുക്കാനെന്ന് ഹര്‍നാം. പുറത്തിറങ്ങുമ്പോഴെല്ലാം പരിഹാസവും കുറ്റപ്പെടുത്തലുമകളും തുറിച്ചു നോട്ടങ്ങളുമായിരുന്നു. അക്കാലത്ത് കുറച്ചു കൂടി ആത്മവിശ്വാസത്തിനു വേണ്ടി ഹര്‍നാം താടി നീട്ടി വളര്‍ത്തുന്നത് മതപരമായ ആചാരമായുള്ള സിഖ് മതവിശ്വാസിയായി മാറി. അതു കുടുംബത്തിനകത്തും പ്രശ്‌നമുണ്ടാക്കി.harnaam1 സഹോദരന്‍ ഗുര്‍ദീപ് മാത്രമാണ് എപ്പോഴും പിന്തുണയുമായി തനിക്കൊപ്പമുണ്ടായിരുന്നതെന്ന് ഹര്‍നാം. തന്റെ പോര്‍ട്രെയ്റ്റ് ഒരു എക്‌സിബിഷനില്‍ കണ്ടാണ് ലൂയ്‌സ ഫോട്ടൊഷൂട്ടിനായി ക്ഷണിച്ചത്. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനുകൂലിച്ചു കൊണ്ടും പിന്തുണ അറിയിച്ചു കൊണ്ടുമുള്ള നൂറു കണക്കിന് കത്തുകളാണ് ഹര്‍നാമിനെ തേടിയെത്തുന്നത്. ഭാവിയില്‍ ഇതു പോലുള്ള ഫോട്ടൊഷൂട്ടുകള്‍ക്കു വേണ്ടി മോഡലാകുവാന്‍ തന്നെയാണ് ഹര്‍നാമിന്റെ തീരുമാനം. തന്നെ പോലുള്ള ഒരു പാട് പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ പരിഹാസം സഹിച്ച് വീടിനുള്ളില്‍ അടച്ചു കഴിയുന്നുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് സൗന്ദര്യത്തെ കുറിച്ചുള്ള ധാരണ തന്നെ മാറ്റിമറിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹര്‍നാം. – Courtesy:ukmalayalampathram.com

© 2024 Live Kerala News. All Rights Reserved.