Shocking News: ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ അതീവ ഗുരുതരം… മദ്യപിച്ചാണ് ജീപ്പ് ഓടിച്ചിരുന്നതെന്ന് പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍..

തിരുവനന്തപുരം: സി.ഇ.റ്റി എന്‍ജിനിയറിംഗ് കോളജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഓണാഘോഷത്തിനിടെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ വാഹനറാലി നടത്തുമ്പോഴാണ് മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ജീപ്പിടിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വാഹനമോടിച്ച വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ച വൈകിട്ട് 3.30നു നടന്ന സംഭവം 8.30നാണ് പോലീസില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് നേരത്തേയും അപകടമുണ്ടാക്കിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ കോളേജ് അധികൃതര്‍ വിവരം അറിയിക്കാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളാണ് മലപ്പുറം സ്വദേശിയായ കുട്ടിയുടെ വീട്ടില്‍ വിളിച്ച് വിവരം അറിയിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.