അനധികൃതമായി സ്വത്തുസമ്പാദനം: രാജയ്‌ക്കെതിരെ വീണ്ടും കേസ്

 

ന്യൂദല്‍ഹി: അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി എ രാജയ്‌ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. രാജയ്ക്കും മറ്റു 16 പേര്‍ക്കുമെതിരെയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹി, ചെന്നൈ, പെരാമ്പലൂര്‍, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ തുടങ്ങി 20 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ നിലവില്‍ ടുജി സ്‌പെക്ട്രം അഴിമതിയില്‍ വിചാരണ നേരിടുകയാണ്

© 2024 Live Kerala News. All Rights Reserved.