Special Report: പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത് ദേശാഭിമാനി ജീവനക്കാര്‍തന്നെ കാലുവാരി.. ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് മറിഞ്ഞെന്ന് ആരോപണം.

പ്രത്യേക ലേഖകന്‍…
തിരുവനന്തപുരം: അരുവിക്കരയ്ക്ക് പിന്നലെ പത്രപ്രവര്‍ത്തക യൂണിയനിലും സിപിഐഎമ്മിന് തിരിച്ചടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തിരെഞ്ഞെടുപ്പിലാണ് ദേശാഭിമാനി ജീവനക്കാര്‍ തന്നെ ദേശാഭിമാനിയുടെ സ്ഥാനാര്‍ത്ഥിയെ കലുവാരി തോല്‍പ്പിച്ചത്. മംഗംളം പത്രത്തിലെ പ്രസന്ന കുമാറിനോട് ദേശാഭിമാനിയിലെ ദിനേശ് വര്‍മ്മ 18 വോട്ടിനാണ് സെക്രട്ടറി സ്ഥാനത്തേക്ക് തോറ്റത്..

ദിനേശ് വര്‍മ്മയുടെ പാനലില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ റഹീം കേരള കൗമുദിയുടെ സുബൈറിനെ 90 വോട്ടിന് തോല്‍പ്പിച്ചപ്പോളാണ്, ജയിച്ച പാനലിലെ ദേശാഭിമാനിക്കാരന്‍ മാത്രം ദയനീയമായി പരാജയപ്പെട്ടത്. പരാജയത്തെ ചൊല്ലി സിപിഐഎമ്മിലും ദേശാഭിമാനിയിലും കലഹം മൂത്തതോടെ പാര്‍ട്ടി തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ബിജെപിക്കാരനായ യു.എന്‍.ഐയിലെ സന്തോഷ് കുമാര്‍ സെക്രട്ടറി സ്ഥാനത്തക്ക്, സ്വതന്ത്രനായി മത്സരിച്ച് 30 വോട്ട് നേടിയിരുന്നു. ദേശാഭിമാനിക്കാര്‍ തന്നെയാണ്, സന്തോഷിന് വോട്ട് ചെയ്തതെന്നാണ് ആരോപണം. നിലവിലുള്ള സെക്രട്ടറി, ദേശാഭിമാനിയിലെ ചീഫ് സബ് എഡിറ്ററുമായ വെള്ളിമംഗലം സുരേഷാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വത്തിന്റെ പുറകിലെന്നാണ് ആരോപണം. ദേശാഭിമാനിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ അട്ടിമറിക്കാന്‍, ദേശാഭിമാനിക്കാര്‍ തന്നെ കര്യമായി പണിയെടുത്തതായാണ് ഇതില്‍ നിന്ന വ്യക്തമാകുന്നത്.

നിലവിലുള്ള സെക്രട്ടറിയായ സുരേഷിനെ ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നെങ്കിലും, ദേശാഭിമാനിയിലെ സെല്‍ ഇത് തള്ളിക്കളയുകയായിരുന്നു. ദേശാഭിമാനിയുടെ പാനലിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ സുരേഷ്, ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് പാര പണിയുകയായിരുന്നു എന്നാണ് പാര്‍ട്ടിയുടെ പ്രാധമിക കണ്ടെത്തല്‍. ദേശാഭിമാനി ഉള്‍പ്പെടുന്ന പാനലിലെ സ്ഥാനാര്‍ത്ഥികളെല്ലാം, വന്‍ ഭൂരിപക്ഷത്തില്‍, ജയിച്ചു കയറിയപ്പോള്‍, ദേശാഭിമാനി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ദിനേശ് വര്‍മ്മ മാത്രം തോറ്റത്, പാര്‍ട്ടിയ്ക്ക് നാണക്കട് ഉണ്ടാക്കിയിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്തെ പത്ര പ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറി സ്ഥാനം, കൈവിട്ട പോയത് കനത്ത തിരിച്ചടി ആണന്നാണ് പാര്‍ട്ടി വിലയ.ിരുത്തല്‍.

പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ചാനലായ കൈരളിയിലും മാത്രമായി 107 അംഗങ്ങളുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗവും ദേശാഭിമാനി സ്ഥാനാര്‍ത്ഥിയെ കാല് വാരിയതായാണ് സൂചന.

© 2024 Live Kerala News. All Rights Reserved.