പ്രേക്ഷകന് വേണ്ടി സംസാരിക്കുന്ന നിര്‍ണ്ണായകം

 

 

ജീവിത വഴികളില്‍ അവനവന്റേത് മാത്രമാകുന്ന പ്രതിസന്ധി(പ്രശ്‌നങ്ങളില്‍)വഴികളില്‍ ഒറ്റപ്പെട്ടുപോകുന്ന സാധാരണക്കാരായ മനുഷ്യ ജീവിതങ്ങളുടെ കഥ. പതിവുപോലെ ബോബി-സഞ്ജയ് ടീം മലയാളി സിനിമ പ്രേക്ഷകന് വേണ്ടി വീണ്ടും ഒരു കാമ്പുള്ള കഥ തന്നിരിക്കുന്നു. വികെ പ്രകാശ് അത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മനോഹരമാക്കി എത്തിച്ചിരിക്കുന്നുവെന്ന് നിസംശയംപറയാം. ഒരുപക്ഷേ വികെ പ്രകാശ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സംവിധാന സംരംഭങ്ങളിലൊന്ന്!. ഈ ചിത്രം വെറുതെ കഥപറഞ്ഞ് പോവുകയല്ല ചില ഓര്‍മ്മ പ്പെടുത്തലുകാളാണ്. ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന പ്രശ്‌നം എങ്ങനെ മറ്റൊരാളുടെതാകുന്നു..? അതെങ്ങനെ സമൂഹത്തിന്റേ താകുന്നു ?, അത്തരം ചോദ്യങ്ങളുടെ ഉത്തരമാണ് വികെ പ്രകാശിന്റെ് നിര്‍ണ്ണായകം. ശരിയായ നേരത്ത് ശരിയായ നിര്ണ്ണയങ്ങള്‍ എടുക്കുമ്പോഴാണ് നീതി നടപ്പാക്കപ്പെടുകയെന്ന ഓര്മ്മപ്പെടുത്തലാണ് ഈ ചിത്രം. എല്ലാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോഴും, അല്ലെങ്കില്‍, തന്റെ പങ്ക് കിട്ടാതെ വരുമ്പോഴോ, ജനങ്ങളുടെ മുന്നില്‍ ശക്തി പ്രകടനം എന്ന ഗോഷ്ടി കാട്ടാന്‍ ഇറങ്ങുന്ന ചില ഈര്‍ക്കിലി നേതാക്കാന്‍മാര്‍ക്കുമുന്നില്‍, അല്ലെങ്കില്‍ കടലാസ് പാര്‍ട്ടികളോട് മാത്രമുള്ള പ്രതിഷേധമല്ല ഈ ചിത്രം.

സഞ്ചരിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന കേരളത്തിലെ എല്ലാ സംഘടനകള്‍ക്കും മുന്നിലേക്ക് സമര്പ്പി ക്കുന്ന നേര്‍ക്കാഴ്ചയാണ് ഈ ചിത്രം.

തിരുവനന്തപുരത്ത് വച്ച് ഈ കഴിഞ്ഞ ഫിബ്രുവരിയില്‍ ഒരു വൈകുന്നേരം ഞാന്‍ ഒരു കാഴ്ച കണ്ടിരുന്നു. നല്ല ട്രാഫിക് ഉള്ള സമയത്ത് സിഗ്‌നല്‍ ഓഫ് ചെയ്യ്ത് ഒരു മന്ത്രി പുങ്കവന് പോകാന്‍ വേണ്ടി വഴിഒരുക്കി കൊടുക്കുന്ന പോലീസിനെ. അതുവരെ കടന്നു പോകാനായി കാത്തിരുന്ന ആളുകളെയെല്ലാം ശരിക്കും വിഡ്ഢികളാക്കിക്കൊണ്ട്…

തനിക്ക് ലഭിച്ച വേഷം ആസിഫ്അലി മികവുറ്റതാക്കിയിട്ടുണ്ട്. ചിത്രത്തിലെ യഥാര്‍ത്ഥ നയാകന്‍മാര്‍ പ്രേം പ്രകാശും നെടുമുടിവേണുവും സുധീര്‍ കരമനയും ആണെന്ന് പറയാം. നായികയായി എത്തിയ മാളവിക ഒന്നും ചെയ്യാന്‍ ഇല്ലാതെ പേരിനുമാത്രമായി ഒതുങ്ങി. എഡിറ്റിംങില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് ചില സീനുകള്‍ കാണുബോള്‍ പ്രേക്ഷകന് ഫീല്‍ ചെയ്യും. ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതം ആദ്യാവസാനം സിനിമയുടെ ഫീല്‍ നിലനിര്ത്തു്ന്നതിനേറെനിര്‍ണ്ണായകമായെന്ന് പറയാം. പ്രതിഷേധിക്കുവാന്‍ പേടിയുള്ളവന്റെ പ്രതിഷേധമാണ് മൗനം, എന്നതിനോട് നമുക്ക് സമരസപെടാം നിര്‍ണ്ണാ യകത്തിലൂടെ. നമ്മള്‍ ഒരിക്കലെങ്കിലും പറയാന്‍ ആഗ്രഹിച്ചകാര്യമാണ് ഈ സിനിമ നമ്മളോടുതന്നെ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകന്‍രേതു കൂടിയാകുന്നു.