പുകവലി സുരക്ഷിതമാക്കാന്‍ ഇ-സിഗരറ്റ്‌

തുടര്‍ച്ചയായി പുകവലിക്കുന്നവര്‍ക്ക് പുകവലിയില്‍ ഇനി അല്പം മാറ്റം വരുത്തിയാലോ? മാറ്റം വരുത്തുന്നത് സാധാരണ സിഗരറ്റില്‍ നിന്നും മാറി ഇ- സിഗരറ്റിലേക്ക് നീങ്ങനാണ്. ഇ-സിഗരറ്റാവുമ്പോള്‍ സാധാരണ സിഗരറ്റിന്റെ അത്രയും ശരീരത്തിന് ഹാനിക്കരമാവാതെ തന്നെ പുകവലിയില്‍ നിന്നും മോചിതനാവാനും സാധിക്കും. ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തിയത് ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗക്കാരാണ്. ഇതിനായി എന്‍എച്ച്എസിന്റെ നേതൃത്വത്തില്‍ സൗജന്യ ഇ-സിഗരറ്റ് വിതരണവും ശക്തിപ്പെടുത്തുന്നുണ്ട്.സാധാരണ സിഗരറ്റ് മരണത്തിലേക്ക് നയിക്കുമെങ്കിലും ഇ- സിഗരറ്റ് അങ്ങനെയല്ല. പകരം 95 ശതമാനത്തോളം ശരീരത്തിന് സുരക്ഷിതമാണ്.ഇങ്ങനെ സാധാരണ പുകവലിക്കാര്‍ ഇ സിഗരറ്റിലേയ്ക്ക് മാറുന്നതോടെ പ്രതിവര്‍ഷം 76000 ജീവനുകള്‍ രക്ഷപ്പെടും എന്നാണു കണക്കുകള്‍ പറയുന്നത്. ഇ സിഗരറ്റ് നിര്‍ദ്ദേശിക്കണം എന്നാണു ആരോഗ്യ മേലധികാരികളുടെ നിര്‍ദ്ദേശം. ഇതിനുള്ള അനുമതി ഉടനെ വരും.
ഇംഗ്ലണ്ടിലിനെ ആരോഗ്യ സംഘടന വഴി സൗജന്യ ഇ-സിഗരറ്റ് എന്ന പൈലറ്റ് പദ്ധതിക്ക് ഇതിനോടകം രൂപരേഖയായി.
പുകവലിക്കാര്‍ ഇ-സിഗരറ്റിലേക്ക് മാറുന്നതോടെ പ്രതിവര്‍ഷം ആയിരക്കണക്കിനു മരണങ്ങള്‍ ഒഴിവാക്കപ്പെടും എന്ന് പബ്ലിക് ഹെത്ത് ഇംഗ്ലണ്ട് പറയുന്നു. ഇംഗ്ലണ്ടില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടു.എന്നാല്‍ നിയമ പരമായ ലൈസന്‍സ് ലഭിക്കുന്നതു വരെ ഇ-സിഗരറ്റ് വിതരണം ചെയ്യില്ല.യു കെയില്‍ മാത്രം പ്രതിവര്‍ഷം 10,000 പേര്‍ പുകവലി കാരണം മരണമടയുന്നുണ്ട് എന്നാണ് കണക്ക്.പുകവലിക്കാരില്‍ എട്ടു ദശലക്ഷം ജനങ്ങള്‍ ഇംഗ്ലണ്ടില്‍ ഉണ്ടെന്നാണ് കണക്ക്.അതേസമയം കൗമാരക്കാര്‍ ഇ സിഗരറ്റ് ഉപയോഗിച്ച് പുകയിലയിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മാത്രമല്ല, ഇ സിഗരറ്റ് ആരോഗ്യത്തിനു നല്ലതാണെന്ന് കരുതി പുതുതായി വലിക്കാര്‍ ഉണ്ടാകാനും ഇടയുണ്ട്. ഇ സിഗരറ്റ് പുകവലിക്ക് തീര്‍ത്തും അടിമകളായവര്‍ക്കാണ് ഇത്തരം പദ്ധതി ഒരുക്കിയിരിക്കുന്നത്. നികുതിദായകരുടെ പണം സൗജന്യ ഇ സിഗരറ്റ് വിതരണത്തിനു ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇ സിഗരറ്റിലുള്ളത് നിക്കോട്ടിന്റെ ദ്രവ രൂപമാണ്. ബാഷ്പീകരിക്കപ്പെട്ട നിക്കോട്ടിനാണ് ആളുകള്‍ വലിക്കുന്നത്

© 2024 Live Kerala News. All Rights Reserved.