വിഴിഞ്ഞം പദ്ധതി: മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസവും തുടര്‍നടപടികളും ഇന്ന് തീരുമാനിക്കും

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കായി കുടിയൊഴിഞ്ഞ മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസവും തുടര്‍നടപടികളും ഇന്നു മന്ത്രിസഭായോഗം തീരുമാനിക്കും. ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

ഓണത്തിനുശേഷം വീണ്ടും വിശദമായ ചര്‍ച്ച നടത്തും. നിര്‍ദ്ദിഷ്ട തുറമുഖത്ത് തൊഴില്‍ സംവരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കു നല്‍കി. അതേസമയം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുംവരെ വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ലത്തീന്‍ സഭ വ്യക്തമാക്കി.