പാക് തീവ്രവാദികളുടെ രേഖാചിത്രംപുറത്തുവിട്ടു..വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം ഇനാം

ജമ്മു: ജമ്മുകശ്മീരിലെ ഉധംപൂരില്‍ പിടിയിലായ പാക് തീവ്രവാദിക്കൊപ്പമുണ്ടായിരുന്നവരുടെ രേഖാചിത്രം ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു.

സുരക്ഷാസൈനികരുടെ പിടിയിലായ മുഹമ്മദ് നവീദിന്റെ കൂട്ടാളികളായ സര്‍ഗാന്‍ എന്ന മുഹമ്മദ് ഭായി (40), അബു ഓക്ഷ (18) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.