#Health_Tips : പുരുഷന്‍മാരുടെ മുടി കൊഴിച്ചില്‍…ചില സത്യവും പരിഹാരങ്ങളും..

മുടിക്കൊഴിച്ചല്‍ ആണ്‍ പെണ്‍ വിത്യസമില്ലാതെ എല്ലാവര്‍ക്കും വലിയ പ്രശ്‌നമായി മാറിയിരികുകയാണ്. എന്നാല്‍ പുരുഷന്‍മാരുടെ മുടികൊഴിയുന്നതിന്റെ എണ്ണം സ്ത്രീകളേക്കാള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത് കൂടുതലും ഐ ടി മേഖലയില്‍ നിന്നുള്ളവരുമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ചില ഡോക്ടേഴ്‌സിന്റെ പ്രതികരണങ്ങള്‍ ഇങ്ങനെ.
താന്‍ പരിശോധിച്ച 11 പേരും മുടികൊഴിച്ചലുള്ളവരാണ്. മുടിക്കൊഴിച്ചലുള്ള 10 പേരില്‍ എട്ടെണ്ണവും പുരുഷന്മാരാണ്. എന്നാല്‍ 20 നും 30 നും ഇടയിലുള്ള പുരുഷന്‍മാര്‍ മുടി വീണ്ടും വച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ്യ ചെയ്യുകയാണ് പതിവ്.
പരമ്പര്യമായി മുടികൊഴിച്ചല്‍ ഉണ്ടാകാം. മാത്രമല്ല അവരുടെ സ്വഭാവത്തിനനുസരിച്ചും മുടിക്കൊഴിച്ചല്‍ വരാമെന്നാണ് പഠനം തെളിയിക്കുന്നത്. ഇത് മാനസിക പിരിമുറക്കം മൂലമോ മറ്റു മരുന്നുകള്‍ ഉപയോഗിച്ചതിന്റെ ഫലമായും മുടിക്കൊഴിച്ചല്‍ വന്നേക്കാം. സ്വാഭാവികമായും ഇതില്‍ നിന്നു പഴയ രൂപത്തിലായി വരാന്‍ ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലുമെടുക്കുമെന്നാണ് പറയുന്നത്. ചില ഹോര്‍മോണിന്റെ കുറവുകള്‍ കാരണവും മുടിക്കൊഴിച്ചല്‍ നേരിടേണ്ടി വരും.
പക്ഷേ മുടിക്കൊഴിച്ചല്‍ ശസ്ത്രക്രിയ്യ ഇപ്പോള്‍ എവിടെയും ലഭ്യമായ ഒന്നായി മാറിയിട്ടുണ്ടു.

അമേരിക്കയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഒരു ദിവസം 60-70 ആളുകള്‍ മുടിക്കൊഴിച്ചലുമായി ഡോക്ടറെ സമീപിക്കാറുണ്ട്. എന്നാല്‍ ഇത് കുടുതലായും സംഭവിക്കുന്നത് അയണിന്റെ കുറവു മൂലവും വിറ്റാമിന്‍
ഡി യുടെ കുറവ്, മാനസിക പിരിമുറുക്കം, ക്രമമാല്ലാത്ത ഭക്ഷണ ല രീതി, തൈറോയിഡ് പോലുള്ള രോഗത്തിന്റെ ലക്ഷണമായും ഹോര്‍മോണിന്റെ മാറ്റങ്ങളൊക്കെ മുടിക്കൊഴിച്ചില് കാരണമാവുന്നുണ്ട്. ഇത് കൂടുതലായും സംഭവിക്കുന്നത് ഐ ടി സെക്ടറിലുള്ളവര്‍ക്കാണ്. 25 നും 30നും ഇടയ്ക്കുള്ള 100 പേരെങ്കിലും മുടിക്കൊഴിച്ചില്‍ ഉണ്ടാവുന്നുണ്ട്.
പരിഹാരം മുടി വച്ചു പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെയ്യുകയെന്നതാണ്. ചെറിയ അനസ്‌തേഷ്യ നല്‍കി ആറു മണിക്കൂര്‍ നീളുന്നതാണ് ശസ്ത്രക്രിയ. ഡോക്ടരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ശസ്ത്രക്രിയ്യയ്ക്ക് വിധേയമാകാന്‍ പാടുള്ളുവെന്നും പ്രമുഖ ഡോക്ടേഴ്‌സ് ഉപദേശിക്കുന്നു..

© 2024 Live Kerala News. All Rights Reserved.