നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ വ്യക്തമായ ലീഡ് നേടി യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്ത്. എട്ടാമത്തെ റൗണ്ട് എണ്ണുമ്പോള്‍ 5000ത്തിന് മുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്. ഇതുവരെയുള്ള കണക്കനുസരിച്ച് ആര്യാടന് 35000ത്തിന് മുകളിലാണ് യുഡിഎഫിന്. എം സ്വരാജിന് 30,000 മുകളിലുണ്ട്.
പിവി അന്‍വര്‍ 10000 കടന്നു. ബിജെപി സ്ഥാനാര്‍ഥി 5000ത്തിന് അടുത്തെത്തി നില്‍ക്കുന്നു. ആകെ പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രണ്ടായിരത്തില്‍ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടിയിരുന്നു. 10,000 മുതല്‍ 15,000 വരെ വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കിമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്.
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അന്‍വര്‍ 2016ലും 2021ലും നിലമ്പൂരില്‍ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പി വി അന്‍വര്‍ രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂണ്‍ 19ന് നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 1224 വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തിരുന്നു.