കൃഷ്ണഗിരി ചതുര്‍ദിനം: ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്

 

കൃഷ്ണഗിരി(വയനാട്): വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക എയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 എന്ന നിലയിലാണ് ആതിഥേയര്‍ ഇപ്പോള്‍. റീസ ഹെന്റിക്വസും (24) സ്റ്റിയാന്‍ വാന്‍ സിലുമാണ് (14) ക്രീസില്‍.

ഇന്നലത്തെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മഴ ഭീഷണിയിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് കൃഷ്ണഗിരിയില്‍.

© 2024 Live Kerala News. All Rights Reserved.