ശ്രീലങ്ക പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നില്‍

 

 

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്ഷെ. പ്രസിഡന്റാകുന്നതിനുള്ള തന്റെ സ്വപ്നം പൊലിഞ്ഞെന്നും രജപക്ഷെ വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, ആദ്യ ഫലസൂചനകള്‍ പ്രകാരം പ്രധാനമന്ത്രി റനില്‍വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയാണ് മുന്നില് നില്‍ക്കുന്നത്!.

225 അംഗപാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നതിനായിരുന്നു മഹിന്ദ രാജപക്ഷെ നേതൃത്വം നല്‍കിയ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ ശ്രമം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ മഹിന്ദ രാജപക്ഷെ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. മികച്ച ഒരു മല്‍സരത്തിലാണ് തങ്ങള്‍ തോറ്റുപോയത്. പ്രതിപക്ഷമായി പ്രവര്‍ത്തിക്കും, രജപക്ഷെ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഈ തോല്‍വിയോടെ രജപക്ഷെയുടെ രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലാവുകയാണ്.

© 2024 Live Kerala News. All Rights Reserved.