ഹൈദരാബാദില്‍ ഭീകരാക്രമണം നടത്താനുള്ള ഐഎസിന്റെ പദ്ധതി പൊളിച്ചെന്ന് പൊലീസ്; നഗരമധ്യത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു
പദ്ധതി; രണ്ട് പേര്‍ പിടിയില്‍

ഹൈദരാബാദ്: നഗരത്തില്‍ ഭീകരാക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി തകര്‍ത്തെന്ന് ഹൈദരാബാദ് പൊലീസ്. നഗരമധ്യത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിടട്ട ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിജയനഗരത്തില്‍ നിന്നും സിറാജ് എന്നയാളെയും ഹൈദരാബാദില്‍ നിന്നും സമീര്‍ എന്നയാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗദി അറേബ്യന്‍ ഐസിസ് മോഡ്യൂളിന്റെ നിര്‍ദേശപ്രകാരം നഗരത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി.

തെലങ്കാന കൗണ്ടര്‍ ഇന്റലിജന്‍സിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജന്‍സിന്റെയും സംയുക്ത പരിശോധനയിലൂടെയാണ് ഇവര്‍ പിടിയിലായത്.
മെയ് 17ന് എന്‍ഐഎയും ഒരു നിര്‍ണായക അറസ്റ്റ് നടത്തിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഐസിസ് സ്ലീപ്പര്‍ സെല്‍ അംഗങ്ങളായ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. പൂനെ ഐഇഡി കേസില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. രണ്ട് വര്‍ഷത്തോളമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇവര്‍. കൂടുതല്‍ ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.