കോഴിക്കോട്: വാത്സല്യം സിനിമയിലെ അലയും കാറ്റിന്‍ ഹൃദയം എന്ന ഗാനം ഉണ്ടായതിനെക്കുറിച്ച് പറഞ്ഞതാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് കൈതപ്രത്തോട് അരിശം തോന്നാല്‍ കാരണം. ഒരു സ്വകാര്യം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൈതപ്രത്തിന്റെ പരമാര്‍ശം. കൈത്രപം ദാമോധരന്‍ പററഞ്ഞത് ഇങ്ങനെ. ‘വാത്സല്യം സീതാരാമന്‍മാരുടെ കഥയാണ്. രാമനാണ് ഏട്ടന്‍. പിന്നെ അത് മാത്രമല്ല ആ പാട്ട് എഴുതുന്ന ദിവസം എനി. എനിക്ക് വേറൊരു ഫീല്‍ കൂടി ഉണ്ടായിരുന്നു. ആ ദിവസമാണ് ബാബറി മസ്ജിദ് പൊളിക്കുന്നത്. അപ്പോഴാ പാട്ടില്‍ എന്ന വരികള്‍ അറിയാതെ വന്നു. ‘രാമായണം കേള്‍ക്കാതെയായി പൊന്‍മൈനകള്‍ മിണ്ടാതയായി’ ഈ വരികളാണ് അങ്ങനെ ഉണ്ടായത്.
ആ വിഷയം പെട്ടന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സങ്കടമായിപ്പോയി. എന്തൊക്കെ ന്യായം പറഞ്ഞാലും അത് രാമന് പോലും സഹിക്കാന്‍ പറ്റാത്തതാണ് എന്ന തോന്നലാണ് എനിക്കുണ്ടായത്. ഞാനതില്‍ രാരാഷ്ട്രീയമായെന്നും പറയുന്നില്ല. എനിക്ക് പേഴ്‌സണലായി തോന്നിയ ഒരു കാര്യം.ബാബറി മസ്ജിദ് പൊളിച്ച അന്ന് രാത്രിയാണ് ആ പാട്ടെഴുതുന്നത്.’കൈതപ്രം പറഞ്ഞു.
കൈതപ്രത്തിന്റെ അഭിമുഖം പുറത്തുവന്നതോടെയാണ് അദേഹത്തെ ആക്ഷേപിച്ചുകൊണ്ട് സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ക്രൂരമായ സൈബര്‍ ആക്രമുണ്ടാകുന്നത്. കൈതപ്രത്തെയും അദേഹത്തിന്റെ കുടുംബത്തെയും വരെ ആക്ഷേപിക്കുന്നുണ്ട്. മാത്രമല്ല ഉപനയനം നടത്തി പൂണൂല്‍ ധരിച്ചയാള്‍ പറയാന്‍ പാടില്ലാത്തതാണ് ഇതൊക്കെയെന്നും കൈതപ്രത്തിനെതിരെ ചിലര്‍ ചിരിഞ്ഞിട്ടുണ്ട്.