ഭുവനേശ്വര്‍: ശക്തമായ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ഒഡിഷയില്‍ 10 പേര്‍ക്ക് ദാരുണന്ത്യം. ഒരു വയോധികന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളില്‍ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.
സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുര്‍ദ, നയാഗഞ്ച്, ജജ്രൂര്‍, ബലാസോര്‍, ഗഞ്ചം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്.
വയലില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താല്‍ക്കാലിക ഷെഡില്‍ കയറി നിന്നിരുന്നവര്‍ക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വീടിന് പുറത്തുണ്ടായിരുന്നവരാണ് മരിച്ചവവരിലേറെയും.