റാവല്‍പ്പിണ്ടി വ്യോമതാവളം ഇന്ത്യ ആക്രമിച്ചത് സമ്മതിച്ച് പാകിസ്ഥാന്‍; അഫ്ഗാനിസ്ഥാന്‍ ട്രക്കുകള്‍ക്ക് വേണ്ടി വട്ടാരി-വാഗ അതിര്‍ത്തി തുറന്നു

ന്യൂഡല്‍ഹി: റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന കാര്യം വൈകിയാണെങ്കിലും പാകിസ്ഥാന്‍ സമ്മതിച്ചു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. അതേസമയം പഹല്‍ഗാം ഭീകരവാദ ആക്രമണത്തെത്തുടര്‍ന്ന് അടച്ച ഇന്ത്യ പാക് അതിര്‍ത്തിയായ അട്ടാരി-വാഗ അതിര്‍ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി -വാഗ അതിര്‍ത്തി തുറന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്‌സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. ഏപ്രില്‍ 24 മുതല്‍ അട്ടാരി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഈ ട്രക്കുകള്‍.

കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കര്‍ശന നിയന്ത്രണങ്ങളാണ് ഇന്ത്യ ചുമത്തിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്ഥാന്‍ നിര്‍ത്തിയത്. ഇസ്ലമാബാദിലെ അഫ്ഗാന്‍ എംബസിയുടെ ഇടപെടലിന് പിന്നാലെയാണ് ട്രക്കുകള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.