ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; എക്‌സൈസ് സംഘമെത്തിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്; പിടിലായത് സമീര്‍ താഹിറിന്റെ ഫഌറ്റില്‍ വച്ച്

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. സംവിധായകനും ഛായാഗ്രഹകനുമായ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.

തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ ഭാസി എന്നിവര്‍ക്ക് പിന്നാലെയാണ് രണ്ട് സംവിധായകര്‍കൂടി കഞ്ചാവ് കേസില്‍പ്പെടുന്നത്.

© 2025 Live Kerala News. All Rights Reserved.