ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലിമക്ക് സിനിമാമേഖലയിലെ പ്രമുഖരുമായി ബന്ധം; സെക്‌സ് റാക്കറ്റിന്റെ ഭാഗമെന്ന് സംശയം; ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ തിങ്കളാഴ്ച്ച ഹാജരാകണമെന്ന് എക്‌സൈസ്

ആലപ്പുഴ: ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുല്‍ത്താന (ക്രിസ്റ്റീന)ക്ക് സിനിമയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി. റിയാലിറ്റി ഷോ അവതാരകനുമായി തസ്ലിമ പണമിടപാട് നടത്തിയതായും എക്‌സൈസ് കണ്ടെത്തിയിരുന്നു. പാലക്കാടു സ്വദേശിനിയും കൊച്ചിയില്‍ താമസക്കാരിയുമായ മോഡലുമായും തസ്‌ലിമയ്ക്ക് ബന്ധമുണ്ട്.

ഇത് പെണ്‍വാണിഭ ഇടപാടുകളാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡല്‍ മുഖേനേ പല പെണ്‍കുട്ടികളെയും തസ്‌ലിമ പ്രമുഖര്‍ക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്‌ലിമയുടെ ഫോണില്‍ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ പലരുടെയും പേരുണ്ട്. സിനിമ മേഖലയിലെ മറ്റൊരാള്‍ക്കും തസ്‌ലിമയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും പെണ്‍വാണിഭ ഇടപാടാണെന്ന് സംശയിക്കുന്നു. എക്‌സൈസിന് പിന്നാലെ പൊലീസും ഇവരെ ചോദ്യം ചെയ്‌തേക്കും.

© 2025 Live Kerala News. All Rights Reserved.