ചെല്‍സിയെ മാഞ്ചസ്റ്റര്‍ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ മാഞ്ചസ്റ്റര്‍ തോല്‍പിച്ചു. മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലുടനീളം ആധിപത്യം നിലനിര്‍ത്തിയ മാഞ്ചസ്റ്ററിനെ നീലപ്പടയ്ക്ക് ഒരു ഘട്ടത്തിലും പ്രതിരോധത്തിലാക്കാനായില്ല.

മുപ്പത്തൊന്നാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് മാഞ്ചസ്റ്ററിനായി ആദ്യം വലചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ കോംപാനി മാഞ്ചസ്റ്ററിന്റെ രണ്ടാം ഗോള്‍ (79ാം മിനിറ്റ്) നേടിയപ്പോള്‍ മത്സരമവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞ്യോ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

© 2024 Live Kerala News. All Rights Reserved.