ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് ചെക്ക് കൈമാറി

വയനാട്: ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി അബ്ദുറഹ്മാന്‍, കരുനാഗപ്പള്ളി സ്വദേശി സജീന കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയറക്ടറായ സാം സിബിന്‍ ചെക്കുകള്‍ വിതരണം ചെയ്തു. വയനാട് ബോചെ 1000 ഏക്കറില്‍ പുതുതായി ആരംഭിച്ച ബോചെ ഭോജനം ആന്റ് പാനീയത്തിന്റെ ഉദ്ഘാടനവേളയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷത്തിലധികം ഭാഗ്യശാലികള്‍ക്ക് 35 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്‌ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ്‌പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 


 ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും. ദിവസേന രാത്രി 10.30 ന് ആണ് നറുക്കെടുപ്പ്. www.bochetea.com എന്ന വെബ്‌സൈറ്റിലൂടെ നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.

© 2025 Live Kerala News. All Rights Reserved.