ന്യൂഡല്‍ഹി: ശക്തമായ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹിയില്‍ ബിജെപിയുടെ വ്യക്തമായ മുന്നേറ്റം. 70 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ബിജെപി അനുകൂലമായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എഎപിയുടെ പടയോട്ടത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. എന്നാലിത്തവണ ബിജെപിക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന് ആദ്യ ഫലസൂചനകള്‍ പറയുന്നു.19 എക്‌സിറ്റ്‌പോളുകളില്‍ 11 എണ്ണവും ബിജെപി ഡല്‍ഹി പിടിക്കുമെന്നായിരുന്നു. 60.59 ശതമാനമായിരുന്നു ഇത്തവണ പോളിംഗ്. ഫലം അനുകൂലമായാല്‍ 27 വര്‍ഷത്തിനിടെ ശക്തമായ തിരിച്ചുവരവായിരിക്കും ബിജെപിയുടേത്.