തിരുവനന്തപുരം: അവിടെയും ഇവിടെയും തൊട്ടും തലോടിയുമുള്ളൊരു ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്.
ഭൂനികുതി കുത്തനെ കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കൂട്ടി. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. 100 രൂപയെങ്കിലും വര്‍ധിക്കുമെന്ന പ്രതീക്ഷയും അങ്ങനെ ഇല്ലാതായി. വയനാട് പുനരധിവാസത്തിന് 750 കോടി പ്രഖ്യാപിച്ചു.
കാന്‍സര്‍ ചികിത്സയ്ക്കായി 152.5 കോടി.ലൈഫ് പദ്ധതിക്ക് 1160 കോടി. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍. ബാണാസുരാസാഗര്‍ പദ്ധതിയ്ക്ക് 20 കോടിയും റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടിയും കാരുണ്യ പദ്ധതിക്ക് 700 കോടിയും അനുവദിച്ചു. കാന്‍സര്‍ ചികിത്സയ്ക്കായി 152.5 കോടി, ലൈഫ് പദ്ധതിക്ക് 1160 കോടിയും അനുവദിച്ചു. കളിപ്പാട്ട ഹബ് സ്ഥാപിക്കും. വന്യജീവി ശല്യം തടയാന്‍ പദ്ധതിക്കായി 50 കോടി വിലയിരുത്തി.
സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കുടിശികയും ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വര്‍ഷം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കും. ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ വര്‍ഷം പിഎഫില്‍ ലയിപ്പിക്കും.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത് ശരിയാണെങ്കില്‍ ധനഞെരുക്കത്തിന്റെ മോശം കാലത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. പ്രഖ്യാപനങ്ങള്‍ മാത്രമാകാതെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമോയെന്നാണ് കേരളം കാത്തിരിക്കുന്നത്. സാമ്പത്തിക അവലോകനം നേരത്തെയേ നിയമസഭാംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. സാഹിത്യവും കവിതയുമൊ ന്നുമില്ലാതെ രണ്ടര മണിക്കൂര്‍കൊണ്ട് ബജറ്റ് അവതരിപ്പിച്ചു ബാലഗോപാല്‍.