തിരുവനന്തപുരം: കൊടുംചൂടില്‍ വിയര്‍ത്തൊലിച്ചുള്ള കാത്തിരിപ്പിനു വിട. കേരളത്തില്‍ കാലവര്‍ഷമെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി മണ്‍സൂണിന്റെ വരവ് സ്ഥിരീകരിച്ചു.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിന് പുറമെ തെക്കന്‍, മധ്യ അറബിക്കടലിലും ലക്ഷദ്വീപിലും തെക്കന്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ചിലഭാഗങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് ശരാശരി 2.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംസ്ഥാനത്തെ 14 മഴമാപിനികളില്‍ എഴുപത് ശതമാനത്തിലും മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ കാറ്റ് 40-50 കിലോമീറ്റര്‍ വേഗത്തില്‍ വീശുകയും ചെയ്തിട്ടുണ്ട്.