വടക്കന്‍ ഗാസയില്‍ തിരിച്ചെത്തിയത് 3 ലക്ഷം പലസ്തീന്‍കാര്‍

ജറുസലം: തെക്കന്‍ ഗാസയില്‍ നിന്ന് വടക്കന്‍ ഗാസയില്‍ തിരിച്ചെത്തിയ പതിനായിരക്കണക്കിന് പലസ്തീന്‍കാര്‍ക്കു മുന്നിലുള്ളത് തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ മാത്രം. തല ചായ്ക്കാനൊരു ഇടമുണ്ടാക്കാനായി താല്‍ക്കാലിക കൂടാരങ്ങളാണുണ്ടാക്കുകയാണ് ഗാസ നിവാസികള്‍.

‘ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. ജനങ്ങള്‍ ഇപ്പോഴും തറയില്‍ കിടന്നാണ് ഉറക്കം’20 കിലോമീറ്ററിലേറെ നടന്ന് ഗാസ സിറ്റിയില്‍ മടങ്ങിയെത്തിവരിലൊരാളായ അബു മുഹമ്മദ് പറഞ്ഞു. തിങ്കളാഴ്ചയോടെ 3 ലക്ഷത്തോളം പലസ്തീന്‍കാര്‍ ടക്കന്‍ ഗാസയില്‍ മടങ്ങിയെത്തിയെന്നാണ് കണക്ക്. ലക്ഷക്കണക്കിന് ആളുകളാണ് യാത്രാവഴിയിലുള്ളത്.

അതേസമയം, അടുത്തയാഴ്ച ആരംഭിക്കുന്ന സമാധാന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിനു വേണ്ടിയുള്ള പ്രാഥമിക ഒരുക്കം മധ്യസ്ഥര്‍ ആരംഭിച്ചു. കരാര്‍ പ്രകാരം നാളെയും ശനിയാഴ്ചയുമായി 3 വീതം ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം നൂറുകണക്കിനു പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. അടുത്ത ഘട്ട ചര്‍ച്ചയുടെ മുന്നോടിയായി കയ്‌റോയില്‍ ഹമാസ് ഉന്നത സംഘം എത്തിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.