തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി : ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി പ്രചാരണത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനാണ് കേസ്.

അതിഷിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ പ്രതിഷേധവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെയുള്ളത് പ്രതികാര നടപടിയാണെന്നും പെരുമാറ്റ ചട്ടം ലംഘിക്കുന്ന ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും എഎപി ആരോപിച്ചു.

© 2025 Live Kerala News. All Rights Reserved.