ചൈനയ്ക്കും ഒരു മുഴം മുന്നേയെറിഞ്ഞ ബൈഡൻ്റെ ആഫ്രിക്കൻ യാത്ര

നിയമവിരുദ്ധമായി തോക്ക് വാങ്ങിയതിനും നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലും മകന് മാപ്പുനൽകിയതോടെ ജുഡീഷ്യൽ പ്രക്രിയയിൽ “ഇടപെടില്ല” എന്ന തൻ്റെ വാഗ്ദാനം പാലിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് കഴിയാതെ പോയി, പക്ഷെ 2022 ഡിസംബറിൽ അമേരിക്ക -ആഫ്രിക്ക ഉച്ചകോടിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് കൊണ്ട് ആഫ്രിക്കൻ ഭൂഖണ്ഡം സന്ദർശിക്കുമെന്ന് നേതാക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ഒടുക്കം തയ്യാറായി, അതും തന്റെ പ്രസിഡന്റ് പദവിയൊഴിയാൻ നാളുകൾ ബാക്കി നിൽക്കെ.

തൻ്റെ പ്രെസിഡൻഷ്യൽ കാലാവധി അവസാനിക്കാനിരിക്കെ ഇതാദ്യമായാണ് ബൈഡൻ ആഫ്രിക്ക സന്ദർശനം നടത്തുന്നത്. പശ്ചിമാഫ്രിക്കൻ ദ്വീപായ കാബോ വെർഡെയിലാണ്‌ ബൈഡൻ ആദ്യം എത്തിയത്, തുടർന്ന് അന്നുതന്നെ അംഗോളയിലേക്ക് പോയി. 2015ൽ ബറാക് ഒബാമ കെനിയയിലെയും എത്യോപ്യയിലേയും സന്ദർശനത്തിന് ശേഷം ഒരു അമേരിക്കൻ പ്രസിഡൻ്റിൻ്റെ ആഫ്രിക്കയിലേക്കുള്ള ആദ്യ യാത്രയായിരുന്നു ഇത്. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ സുസ്ഥിരമായ ചുരുക്കം ജനാധിപത്യ രാജ്യങ്ങളിലൊന്നും അമേരിക്കൻ സഖ്യകക്ഷിയുമായ കാബോ വെർഡെ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റായി ബൈഡൻ മാറി.

എണ്ണ സമ്പന്നമായ രാജ്യവും മുൻ പോർച്ചുഗീസ് കോളനിയും അമേരിക്കയുടെ വളർന്നുവരുന്ന പങ്കാളിയും ആയ അംഗോളയുടെ കാര്യത്തിലും ഇതേ സ്ഥിതിയാണ്. അമേരിക്കൻ പിന്തുണയുള്ള റെയിൽവേ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചൈനയുടെ സ്വാധീനത്തെ ചെറുക്കുക എന്ന ലക്ഷ്യവും ഈ മൂന്ന് ദിവസത്തെ യാത്ര ഉദ്ദേശിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.