കനത്ത മഴ: ചെന്നൈയിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. മഴ തുടരുന്നതിനാൽ ചെന്നൈയിൽ സ്കൂളുകൾക്ക് കളക്ടർ രശ്മി സിദ്ധാർത്ഥ് സഗാഡെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നവംബർ 12ന് 12 ജില്ലകളിലും 13 ന് 17 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്നാട്, ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങിയേക്കുമെന്നതിനാൽ നവംബർ 14 ന് 27 ജില്ലകൾക്കും നവംബർ 15 ന് 25 ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 6 സെന്റീമീറ്റർ മുതൽ 12 സെന്റീമീറ്റർ വരെ ശക്തമായ മഴ ലഭിക്കും.

© 2024 Live Kerala News. All Rights Reserved.