ലോക ബാറ്റ്മിന്റന്‍ ചാംപ്യന്‍ഷിപ് സൈനയ്ക്ക് വെള്ളി

ജക്കാര്‍ത്ത: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്!വാളിന് വെള്ളി. ഫൈനലില്‍ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സ്‌പെയിന്‍ താരം കരോലിന മാരിന നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കി. സ്‌കോര്‍: 2116, 2119 രണ്ടാമത്തെ സെറ്റില്‍ കരോലിനയെ വിറപ്പിച്ചായിരുന്നു സൈന പരാജയം സമ്മതിച്ചത്. സെറ്റില്‍ പല അവസരങ്ങളിലും മുന്‍തൂക്കം സൈനയ്ക്കായിരുന്നു. നേരത്തെ ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ് ഫൈനലിലും കരോലിന സൈനയെ പരാജയപ്പെടുത്തിയിരുന്നു.

സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. ഇരു സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച സൈന എതിരാളിക്ക് ഒരു അവസരവും പോലും നല്‍കിയില്ല. ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമെന്ന ബഹുമതിയും സൈന ഇതോടെ സ്വന്തമാക്കി. നേരത്തെ, ക്വാര്‍ട്ടറില്‍ ചൈനീസ് താരം വാങ് യിഹാനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സൈന സെമിയില്‍ കടന്നത്.

പി.വി. സിന്ധു നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഇതുവരെയുള്ള ഉയര്‍ന്ന നേട്ടം. ഇന്ത്യക്ക് വേണ്ടി ഡബിള്‍സില്‍ ജ്വാല ഗുട്ടഅശ്വനി പൊന്നപ്പ സഖ്യവും രണ്ട് വെങ്കല മെഡലുകള്‍ ലോകചാംപ്യന്‍ഷിപ്പില്‍ നേടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.