വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദിയറിയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലെത്തിയത്.
അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് വ്യക്തമാക്കി. പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടും. അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കും. നമ്മള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തൻ്റെ വിജയം രാജ്യത്തിന്റെ മുറിവുണക്കുമെന്നും അദ്ദേഹം പറഞു.