വിദേശനിക്ഷേപം മൂന്നിരട്ടിയായി ഉയര്‍ത്തും; പുതിയ വാണിജ്യ, വ്യാസായ നയം പ്രഖ്യാപിച്ച് യു.എ.ഇ

ദുബൈ: വിദേശനിക്ഷേപം മൂന്നിരട്ടിയായി ഉയര്‍ത്താന്‍ യു.എ.ഇ. 2031 ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിര്‍ഹമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന നയം യു.എ.ഇ പ്രഖ്യാപിച്ചു. അബൂദബിയില്‍ നടക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ വാര്‍ഷിക യോഗത്തില്‍ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് പുതിയ നയം പ്രഖ്യാപിച്ചത്.

ദേശീയ അസ്തിത്വം, കുടുംബം, നിര്‍മിത ബുദ്ധി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മൂന്ന് ദേശീയ നയങ്ങള്‍ കൂടി യോഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു. ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ ദേശീയ മുന്‍ഗണന വിഷയങ്ങളില്‍ എട്ട് പാനല്‍ ചര്‍ച്ചകളും നടന്നു. യോഗം നാളെ സമാപിക്കും.

© 2025 Live Kerala News. All Rights Reserved.