ശ്രീനഗർ: ജമ്മുകശ്മീരിൽ ഞായറാഴ്ച തിരക്കേറിയ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് (ടിആർസി) സമീപം ആക്രമണം നടന്നത്. ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഒരു ഉന്നത പാകിസ്ഥാൻ കമാൻഡറെ ശ്രീനഗർ ഖൻയാർ പ്രദേശത്ത് സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
അതേ സമയം സംഭവം നടന്ന ഉടൻ പരിക്കേറ്റവരെ പുറത്തെടുക്കാൻ പോലീസും അർദ്ധസൈനിക വിഭാഗവും സ്ഥലത്തെത്തിയിരുന്നു. കൂടാതെ ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ