മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ മൃതശരീരം 56വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയ സംഭവം: വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്വദേശിയായ തോമസ് ചെറിയാനെ കാണാതായത് ഇരുപത്തിരണ്ടാം വയസിലാണ്. പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു തോമസ് ചെറിയാന്റെ ജീവനെടുത്ത അപകടം സംഭവിച്ചത്. നീണ്ട 56 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോമസ് ചെറിയാന്റെ മരണം ഉറപ്പാക്കുന്ന തരത്തില്‍ മൃതശരീരം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്.

1968 ല്‍ കാണാതായ മലയാളി സൈനികന്‍, 56 വര്‍ഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യം, ബന്ധുക്കളെ അറിയിച്ചു.
1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ഇദ്ദേഹത്തിന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്.

1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയതെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം സംഭവിച്ചതെന്ന് ബന്ധുവായ ഷൈജു പറഞ്ഞു. തിരച്ചില്‍ നടത്തുന്നുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയെന്ന വിവരം സൈന്യത്തില്‍ നിന്ന് ഉണ്ടായതെന്നും ഷൈജു വിവരിച്ചു. 2019 ലും 5 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.