നസറുള്ള കൊല്ലപ്പെട്ട ശേഷം ലോകത്തെ ഞെട്ടിച്ച് ഹിസ്ബുള്ളയുടെ ആദ്യ പ്രതികരണം

ബെയ്റൂട്ട്; ഹസന്‍ നസറുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ളയുടെ ആദ്യ പ്രതികരണം പുറത്ത് വന്നു. ഭീകരസംഘടയിലെ രണ്ടാമന്‍ എന്ന വിശേഷിപ്പിക്കുന്ന ഷെയ്ഖ് നയിം ഖാസിമിന്റെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നത്.

‘ഹസന്‍ നസറുള്ളയുടെ പാത ഞങ്ങള്‍ പിന്തുടരും. ഞങ്ങള്‍ക്ക് ഒരുപാട് കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടു, വലിയ ത്യാഗങ്ങള്‍ സഹിച്ചു. അന്തിമ വിജയം നേടും വരെ ലക്ഷ്യത്തില്‍ നിന്ന് മാറില്ല. ഗാസയ്ക്ക് നല്‍കുന്ന പിന്തുണ തുടരും. ഇസ്രായേലിനെതിരെ നീണ്ട കരയുദ്ധത്തിന് ഹിസ്ബുള്ള തയ്യാറാണ്’, ബെയ്റൂട്ടിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള പ്രസംഗത്തില്‍ ഖാസിം പറയുന്നു. നസറുള്ളയുടെ നേതൃത്വത്തെ പ്രശംസിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ഹിസ്ബുള്ളയ്ക്കെതിരായ കര ഓപ്പറേഷനെ കുറിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി സൂചന നല്‍കിയിരുന്നു. നസറുള്ളയുടെ ഉന്മൂലനം ഒരു സുപ്രധാന ഘട്ടമാണ്, പക്ഷേ ഇത് യുദ്ധത്തിന്റെ അവസാനമല്ല. വടക്കന്‍ നിവാസികളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഏതറ്റവും വരെ പോകാന്‍ ഐഡിഎഫ് തയ്യാറാണെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റെ ഉദ്ധരിച്ച് ഇസ്രായേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

© 2024 Live Kerala News. All Rights Reserved.