സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

ഡൽഹി: സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണയായി. താത്ക്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ.

പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാധ്യതയുണ്ട്. തത്ക്കാലം ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കം വേണ്ടെന്നും നേതാക്കൾ പറയുന്നു. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പിബി, സിസി യോഗങ്ങൾ നാളെ മുതൽ ഡൽഹിയിൽ ആരംഭിക്കും.

© 2024 Live Kerala News. All Rights Reserved.