സെപ്റ്റംബര്‍ 14 ന് ഉത്രാടദിനത്തില്‍ നിരവധി മത്സരങ്ങളും കലാപരിപാടികളും അരങ്ങേറുന്നു. പൂക്കളമത്സരത്തില്‍ വിജയിക്കുന്ന ടീമിന് ബോചെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണനാണയങ്ങള്‍ സമ്മാനം. പൂക്കളമത്സരത്തില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും പങ്കെടുക്കാം. ഓണ്‍ലൈനായി പങ്കെടുക്കുന്നവർക്ക് പൂക്കളത്തോടൊപ്പമുള്ള സെല്‍ഫി വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.
ഏറ്റവും നല്ല മാവേലി വേഷധാരിക്ക് സ്വര്‍ണനാണയം സമ്മാനം. വടംവലി, ഓണക്കളി, ചാക്കില്‍ ഓട്ടം, കലം പൊട്ടിക്കല്‍ എന്നീ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഓണസദ്യ സൗജന്യമായി ലഭിക്കും. ഏറ്റവും നല്ല ഓണക്കോടിയുടുത്ത് എത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് സൗജന്യ സദ്യയും, റാംപില്‍ ക്യാറ്റ് വാക്ക് നടത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബോചെ ഗാര്‍മെന്റ്‌സ് നല്‍കുന്ന ഓണക്കോടിയും സമ്മാനം. ഏറ്റവും നന്നായി വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫസ്റ്റ് കിസ് ബേബി വെയര്‍ നല്‍കുന്ന കുഞ്ഞുടുപ്പും ലക്കി ഡ്രോ ടിക്കറ്റും സമ്മാനമായി ലഭിക്കും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 7034055556 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.