ട്രംപ്-കമല ആദ്യസംവാദം; ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തെന്ന് കമല

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ കമല ഹാരിസ്- ഡൊണാൾഡ് ട്രംപ് ആദ്യസംവാദം അവസാനിച്ചു. പ്രസിഡന്റായിരുന്ന ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തുവെന്ന് കമല വിമർശിച്ചു. അതേ സമയം ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ചാണ് ട്രംപ് സംസാരിച്ചത്.

ഒന്നരമണിക്കൂർ നീണ്ട ശക്തമായ സംവാദത്തിൽ ഇരുവരും മികച്ച രീതിയിലാണ് പങ്കെടുത്തത്. ട്രംപ് ബൈഡനെക്കുറിച്ച് പരാമർശിച്ചപ്പോൾ അമേരിക്കൻ ജനതയെയും ട്രംപിനെയും കമല നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു, മറുപടിയായി ഞാൻ ജോ ബൈഡനല്ല, കമല ഹാരിസാണ് എന്നും അമേരിക്കക്ക് ആവശ്യമുള്ള പുതുനേതൃത്വം, അഥവാ പുതിയ തലമുറയുടെ വക്താവാണ് താൻ എന്നുമായിരുന്നു കമലയുടെ വാക്കുകൾ. സാമ്പത്തിക രം​ഗത്തെ ചോദ്യങ്ങളെക്കുറിച്ച് പറഞ്ഞാണ് ഇരുവരും സംവാദം തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.