മോദി നാളെ കീവിൽ; എത്തുന്നത് ആഡംബര ട്രെയിനിൽ

വാഴ്സോ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കീവിൽ. പോളണ്ട് സന്ദർശനത്തിനെത്തിയ മോദി നാളെ യുക്രെയിന്റെ തലസ്ഥാനമായ കീവിൽ എത്തിച്ചേരുക ‘റെയിൽ ഫോഴ്സ് വൺ” എന്ന ആഡംബര ട്രെയിനിൽ. പോളിഷ് അതിർത്തിയിലെ ഷെമിഷെൽ നഗരത്തിൽ നിന്നുള്ള യാത്ര 10 മണിക്കൂറോളം നീണ്ടേക്കും. ഏഴ് മണിക്കൂറാകും മോദി യുക്രെയിനിൽ ചെലവഴിക്കുക. തിരിച്ച് ട്രെയിനിൽ തന്നെ പോളണ്ടിലെത്തും.

റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാത അടച്ചിരിക്കുന്നതിനാൽ ട്രെയിൻ മാർഗമാണ് ലോകനേതാക്കൾ യുക്രെയിനിൽ എത്തുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുതൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വരെ റെയിൽ ഫോഴ്സ് വണ്ണിലാണ് കീവിലെത്തിയത്. ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ റഷ്യൻ ആക്രമണം തുടരുന്നതിനാൽ വൈദ്യുതിക്ക് പകരം ഡീസൽ ട്രെയിനുകളെയാണ് യുക്രെയിൻ ആശ്രയിക്കുന്നത്. ഇതിനാൽ കീവിലേക്കുള്ള ട്രെയിൻ യാത്ര മന്ദഗതിയിലായി.

© 2024 Live Kerala News. All Rights Reserved.