ബംഗ്ലാദേശിലെ കൂട്ടക്കൊലയും അക്രമവും: ധാക്കയില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തി

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ധാക്കയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ആദ്യ ഫ്ളൈറ്റ് സര്‍വീസ് നടത്തി. പ്രത്യേക ചാര്‍ട്ടര്‍ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും 6 നവജാതശിശുക്കളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വെല്ലുവിളികള്‍ക്കിടയിലും ധാക്കയില്‍ നിന്നും ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ ചാര്‍ട്ടര്‍ വിമാനം ഇന്നലെ രാത്രി സര്‍വീസ് നടത്തി. ഇന്ന് രാവിലെ 205 യാത്രക്കാരുമായി വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി എത്തി.

എയര്‍ ഇന്ത്യയുടെ A321 എന്ന വിമാനമാണ് സര്‍വീസ് നടത്തിയത്. രണ്ട് പ്രതിദിന സര്‍വീസുകളാണ് ധാക്കയില്‍ നിന്നും എയര്‍ ഇന്ത്യ ഡല്‍ഹിയിലേക്ക് നടത്തുന്നത്. ഇതിന് പുറമെ വിസ്താരയുടെയും ഇന്‍ഡിഗോയുടെയും വിമാനങ്ങള്‍ ധാക്കയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. മുംബൈയില്‍ നിന്ന് പ്രതിദിന സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമാണ് വിസ്താര നടത്തുന്നത്. ഡല്‍ഹി, മുബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ധാക്കയിലേക്ക് ഇന്‍ഡിഗോയ്ക്കും പ്രതിദിന സര്‍വീസുണ്ട്.https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1809088821246289&output=html&h=190&slotname=1442152648&adk=1518586060&adf=3634432374&pi=t.ma~as.1442152648&w=760&abgtt=5&fwrn=4&lmt=1723100407&rafmt=11&format=760×190&url=https%3A%2F%2Fwww.eastcoastdaily.com%2F2024%2F08%2F07%2Fbangladesh-massacre-and-violence-air-india-flight-carrying-indians-from-dhaka-arrives-in-new-delhi.html&wgl=1&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTI3LjAuNjUzMy45MCIsbnVsbCwwLG51bGwsIjY0IixbWyJOb3QpQTtCcmFuZCIsIjk5LjAuMC4wIl0sWyJHb29nbGUgQ2hyb21lIiwiMTI3LjAuNjUzMy45MCJdLFsiQ2hyb21pdW0iLCIxMjcuMC42NTMzLjkwIl1dLDBd&dt=1723101188179&bpp=15&bdt=1063&idt=15&shv=r20240801&mjsv=m202408070101&ptt=9&saldr=aa&abxe=1&cookie=ID%3D9a68e511f47906ad%3AT%3D1719036420%3ART%3D1723101008%3AS%3DALNI_MbfEhb0NBHYiEHpzBaubuVbtESeFg&gpic=UID%3D00000e5b4b74a4e7%3AT%3D1719036420%3ART%3D1723101008%3AS%3DALNI_MZ-7j-GQF3xBANYLFTuw7mvBxxcuw&eo_id_str=ID%3Dae92bec66d891bd0%3AT%3D1719036420%3ART%3D1723101008%3AS%3DAA-AfjZUuxSUL27y64z5NDNoiBSm&prev_fmts=0x0&nras=1&correlator=4247869013166&frm=20&pv=1&rplot=4&u_tz=330&u_his=5&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_sd=1&dmc=4&adx=105&ady=1507&biw=1349&bih=641&scr_x=0&scr_y=0&eid=44759875%2C44759926%2C44759842%2C44795921%2C95332586%2C95334526%2C95334830%2C95337869%2C31085976%2C31084184%2C95339222%2C95336267%2C31078663%2C31078665%2C31078668%2C31078670&oid=2&pvsid=3477789441427749&tmod=1160879449&uas=0&nvt=1&ref=https%3A%2F%2Fwww.eastcoastdaily.com%2F&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C728%2C1366%2C641&vis=1&rsz=%7C%7CoeEbr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=2&uci=a!2&btvi=1&fsb=1&dtd=586

© 2024 Live Kerala News. All Rights Reserved.