ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും ചേര്‍ന്ന് നിര്‍വഹിച്ചു. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), ആയിഷ വി.സി (വൈസ് പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്) നിഷ (വാര്‍ഡ് മെമ്പര്‍), മാത്യു പുതിയേടത്ത് (വാര്‍ഡ് മെമ്പര്‍) കെ.എം. ഹരിദാസ് (KVVES), ബേബി അഞ്ചുപങ്കില്‍ എന്നിവര്‍ ആശംസകളറിയിച്ചു. ഉദ്ഘാടനവേളയില്‍ ആലക്കോടിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്തു. ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള മേരി മാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭവന നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന ബോചെയില്‍ നിന്നും ട്രസ്റ്റിന്റെ പ്രതിനിധികളായ ജോബി കെ.പി., എമില്‍ ചെറുപുരം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു.
HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ടിവി, ഫ്രിഡ്ജ് എന്നീ സമ്മാനങ്ങള്‍. ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍.

ഷോറൂമില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. നറുക്കെടുപ്പിലൂടെ ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍ കൂടാതെ ദിവസേന ആയിരക്കണക്കിന് പേര്‍ക്ക് ക്യാഷ് പ്രൈസുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികള്‍ക്ക് നല്‍കി വരുന്നത്. ബംപര്‍ സമ്മാനം 25 കോടി രൂപ.

© 2024 Live Kerala News. All Rights Reserved.