കടലില്‍ മുങ്ങിയ രാമസേതുവിന്റെ സമ്പൂര്‍ണ ഭൂപടം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിച്ച തിട്ടയാണ് രാമസേതു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള പാലമായ രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ സമ്പൂര്‍ണ്ണ ഭൂപടം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. നാസയുടെ ഉപഗ്രഹമായ ICESat-2 ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മാപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ധനുഷ്‌കോടി മുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍ വരെ നീണ്ടുനില്‍ക്കുന്ന പാലമാണ് രാമസേതു എന്ന ആഡംസ് ബ്രിഡ്ജ്. ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിതമായ ഒരു തിട്ടയാണിതെന്നാണ് പറയപ്പെടുന്നത്.

© 2025 Live Kerala News. All Rights Reserved.