ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി

 

ഗോള്‍ (ശ്രീലങ്ക): ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. 63 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 112 റണ്‍സിന് എല്ലാവരും പുറത്തായി.

ഏഴുവിക്കറ്റ് നേടിയ ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെറത്ത് ആണ് ഇന്ത്യയുടെ നടുവൊടിച്ചത്. ബാക്കി മൂന്ന് വിക്കറ്റുകള്‍ കുശാല്‍ നേടി. ഇന്ത്യക്കായി ആകെ ബാറ്റ് ചെയ്തത് രഹാനെയാണ്. 36 റണ്‍സ്. ധവാന്‍ 28 റണ്‍സെടുത്തു. രോഹിത്, കോലി, രാഹുല്‍, സാഹ എന്നിവര്‍ക്കൊന്നും രണ്ടക്കം തികയ്ക്കാനായില്ല.

ആദ്യ രണ്ടുദിവസവും മേധാവിത്തംകാട്ടി വിജയത്തിന്റെ പടിവാതില്‍ക്കലായിരുന്ന ടീം ഇന്ത്യക്ക് മൂന്നാം ദിവസവും നാലാംദിവസവും തിരിച്ചടിയേറ്റു. അമ്പയറിങ്ങിലെ പിഴവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് ചാന്‍ഡിമ(162 നോട്ടൗട്ട്)ലിന്റെ ഉജ്ജ്വല ഇന്നിങ്‌സും ആണ് ശ്രീലങ്കയ്ക്ക് നല്ല സ്‌കോര്‍ നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.