ന്യൂദല്‍ഹി : മനുഷ്യന്‍ പ്രകൃതിയെ സമ ചിത്ത ഭാവനയോടെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനത്തില്‍ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം മനുഷ്യന്‍ പ്രകൃതിക്കനുസരിച്ച് ജീവിച്ചാല്‍ ലോകത്തെ മിക്ക പരിസ്ഥിതി പ്രശ്‌നങ്ങളും ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങളും വൃക്ഷത്തൈകള്‍ നട്ട് വൃക്ഷങ്ങളുടെ എണ്ണത്തില്‍ അഭിമാനിക്കുന്ന അവസ്ഥയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു .