എടാ പോടാ വിളി ഇനി പോലിസില്‍ വേണ്ടാ…ഡി ജി പിയുടെ പുതിയ സര്‍ക്കുലര്‍

പോലിസില്‍ ഇനി എടാ പോടാ വിളി വേണ്ടായെന്ന് ഡി ജി പി സെന്‍കുമാര്‍ പറഞ്ഞു.പോലിസുകാര്‍ മാന്യമായി പെരുമാറണമെന്നും പുതിയ സര്‍ക്കുലര്‍.സഹായം ചെയ്യുന്ന വ്യക്തികളോട് നന്ദി പറയണം.തെറ്റു പറ്റിയാല്‍ ക്ഷമ പറയാന്‍ മടിക്കരുത്.ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും മോശമായ പെരുമാറ്റം ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഴിവു കേടായി കാണുമെന്നും ഡി ജി പി സെന്‍കുമാര്‍ പറഞ്ഞു

© 2024 Live Kerala News. All Rights Reserved.