പോണ്ടിച്ചേരി സര്‍വകലാശാലയിലെ വൈസ് ചാന്‍സറലോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര നിര്‍ദേശം

 

പുതുച്ചേരി: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍ ചന്ദ്ര കൃഷ്ണമൂര്‍ത്തിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. അവര്‍ക്കെതിരെയുള്ള ആരോപണങ്ങളിന്മേല്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവധിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം.

ജൂണ് 27 മുതല്‍ ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിവരികയായിരുന്നു. വിഷയം പരിഹരിക്കുന്നതിനായി മന്ത്രാലയം രണ്ടംഗ സംഘത്തെ വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്താനയച്ചു. യുജിസി ജോയിന്റ് സെക്രട്ടറി കെ.പി.സിങ്ങും, ഡയറക്ടര്‍ ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ അമിത് ശുക്ലയും വിദ്യാര്‍ഥികളോടും അധ്യാപകരോടും സര്‍വകലാശാലയിലെ മറ്റ് ഉദ്യോഗസ്ഥരോടും ചര്‍ച്ച നടത്തി. ഈ മാസം ആറിനും ഏഴിനുമായിരുന്നു ചര്‍ച്ചകള്‍.

ഇതിനു ശേഷം ചന്ദ്ര കൃഷ്ണമൂര്‍ത്തിയുമായും സര്‍വകലാശാല റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എസ്. പനീര്‍ശെല്‍വവുമായും ചര്‍ച്ച നടത്തി. സര്‍വകലാശാലയുടെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.