അദാനി ഗ്രൂപ്പുമായുള്ള ഇടപാട് സുതാര്യമല്ല വിഴിഞ്ഞം കരാര്‍ ഒപ്പിടുന്നത് ബഹിഷ്‌ക്കരിക്കും: ഇടതുമുന്നണി

 

തിരുവനനതപുരം: വിഴിഞ്ഞം കരാര്‍ ഒപ്പിടുന്നത് ബഹിഷ്‌കരിക്കുമെന്ന് ഇടതുമുന്നണി. വിഴിഞ്ഞം കരാര്‍ നല്‍കിയ അദാനി ഗ്രൂപ്പുമായുള്ള ഇടപാട് സുതാര്യമല്ലെന്ന് ആരോപിച്ചാണ് കരാര്‍ ഒപ്പിടുന്ന പരിപാടി ബഹിഷ്‌കരിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

© 2024 Live Kerala News. All Rights Reserved.