പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ബഹളത്തില്‍ കലാശിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ബി.ജെ.പി,പ്രതിപക്ഷ എം.പി.മാരുടെ മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ ജനസഭ

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ബഹളത്തില്‍ കലാശിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ബി.ജെ.പി. ജനസഭകള്‍ സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും അംഗങ്ങള്‍ വിജയിച്ച മണ്ഡലങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ച 44 മണ്ഡലങ്ങളിലും ഇടതു പാര്‍ട്ടികള്‍ വിജയിച്ച ഒന്‍പത് മണ്ഡലങ്ങളിലുമായിരിക്കും ജനസഭകള്‍ സംഘടിപ്പിക്കുന്നത്. അകാരണമായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടികള്‍ തുറന്നു കാട്ടാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജെയ്റ്റലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.