ഒളിംപിക് ചാമ്പ്യന്‍ ലീ സ്യൂരെയെ അട്ടിമറിച്ച് പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍

 

ജക്കാര്‍ത്ത: ഒളിംപിക് ചാമ്പ്യന്‍ ലീ സ്യൂരെയെ അട്ടിമറിച്ച് പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍: 2117, 1421, 2117. മത്സരം 50 മിനിറ്റ് നീണ്ടുനിന്നു.

കരിയറില്‍ ലീ സ്യൂരെയ്‌ക്കെതിരെ സിന്ധു നേടുന്ന രണ്ടാമത്തെ ജയമാണിത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന ചൈന മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിലാണ് ഇതിന് മുന്‍പ് സിന്ധു ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ലി സ്യൂരെയെ തോല്‍പിച്ചത്. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പിലെയും റണ്ണറപ്പാണ് ലി. ക്വാര്‍ട്ടറില്‍ എട്ടാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുനാണ് പതിനൊന്നാം സീഡായ സിന്ധുവിന്റെ എതിരാളി.

© 2024 Live Kerala News. All Rights Reserved.