ഇനി ആ ‘ശങ്ക’ ഉള്ളിലൊതുക്കേണ്ട.. ‘വേര്‍ ഈസ് മൈ ടോയ്‌ലറ്റ്’ നിങ്ങളെ സഹായിക്കും..

143943668713toiletദീർഘദൂര യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ടോയ്‌ലറ്റ് കണ്ടെത്തുക എന്നത്, പ്രത്യകിച്ച് സ്ത്രീകൾക്ക്. എന്നാൽ അതിനുള്ള പരിഹാരമായിട്ടാണ്  ‘വേർ ഈസ് മൈ ടോയ്‌ലറ്റ്’ എന്ന ആൻഡ്രോയ്ഡ് ആപ്പ് എത്തുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോസ്സീമോബ് എന്ന സോഫ്ട്വെയർ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് വിംഗ് ‘യൂണിറ്റി ബീസ് ‘ ആണ് ഇതിന് പിന്നിൽ.

നാഷണൽ ഹൈവേയ്ക്കും എം.സി റോഡിനും സമീപമുള്ള ടോയ്‌ലറ്റുകളുടെ വിവരങ്ങൾ നിങ്ങൾക്ക് ആപ്പിലൂടെ ലഭിക്കം. അതോടൊപ്പം ടോയ്‌ലറ്റ് സൗകര്യമുള്ള ഹോട്ടലുകളെയും പെട്രോൾ പമ്പുകളെയും കുറിച്ച് ഇതിൽ അറിയാനാകും.

കമ്പനിയിലെ രണ്ട് പേർക്ക് നേരിട്ട ബുദ്ധിമുട്ടിൽ നിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് മാനേജിംഗ് ഡയറക്ടർ കാർത്തിക് പ്രതാപചന്ദ്രൻ പറഞ്ഞു.
ടോയ്‌ലറ്റുകൾ ആഡ് ചെയ്യാനും ഗുണനിലവാരം രേഖപ്പെടുത്താനും ആപ്പിൽ സൗകര്യമുണ്ടായിരിക്കും, ദീർഘദൂര യാത്രചെയ്യുന്നവർ പലപ്പോഴും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് ടോയ്‌ലറ്റ് കണ്ടെത്തുക എന്നുള്ളത്. അതിനാൽ ഈ ആപ്പ് എല്ലാവർക്കും ഉപയോഗപ്രദമാകുന്നതായിരിക്കും, കൂട്ടിച്ചേർക്കുന്ന ടോയ്‌ലെറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷമായിരിക്കും ആപ്പിൽ രേഖപ്പെടുത്തുക കാർത്തിക് പറഞ്ഞു. ഫോൺ:8089000696

© 2024 Live Kerala News. All Rights Reserved.