കാശ്മീരില്‍ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 11 പേര്‍ക്ക് പരിക്ക്

 

ശ്രീനഗര്‍: കാശ്മീരിലെ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്ക്. ഷോപ്പിയാന്‍ ജില്ലയിലെ പള്ളിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. പ്രഭാത പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരില്‍ ഒരാള്‍ പള്ളിയ്ക്ക് പുറത്ത് അസ്വാഭാവികമായി കാണപ്പെട്ട സ്റ്റീല്‍ ഗ്ലാസ്സ് ഉയര്‍ത്താന്‍ ശ്രമിക്കവെ ഗ്ലാസ്സിനടിയില്‍ ഘടിപ്പിച്ചിരുന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

© 2024 Live Kerala News. All Rights Reserved.